ന്യൂഡൽഹി: തന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു ഉറപ്പുനൽകുന്നതായും ഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാജ്യാന്തര എക്സിബിഷൻ – കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യാന്തര എക്സിബിഷൻ – കൺവൻഷൻ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്നു പുനർനാമകരണം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണിത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി പങ്കുവച്ചത്.
തങ്ങളുടെ ഒന്നാം ടേമില്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. തന്റെ രണ്ടാം മേടില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍, മൂന്നാം ടേമില്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് താന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികളും പറയുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്ന രാജ്യാന്തര എക്സിബിഷന് – കണ്വെന്ഷന് സെന്ററിനെ ചിലര്‍ തടയാന്‍ ശ്രമിച്ചതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം