പറവൂർ: പണം മുൻകൂറായി ആവശ്യപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വൈകി രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പറവൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ആംബുലൻസ് ഡ്രൈവർ ആന്റണി ഡിസിൽവയെയാണ് പിരിച്ചുവിട്ടത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മയുടെ (72) മരണവുമായി ബന്ധപ്പെട്ടാണ് നടപടി. പറവൂർ താലൂക്ക് ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് അസ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Also read :കോഴിക്കോട് പയ്യോളിയില്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം
പനിയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച അസ്മയെ ആരോഗ്യനില വഷളായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെങ്കിലും ആംബുലൻസ് വാടകയായ 900 രൂപ മുൻകൂർ നൽകിയാലേ കൊണ്ടുപോകൂവെന്ന് ആന്റണി നിർബന്ധം പിടിക്കുകയായിരുന്നു.
വീട്ടിലെത്തി പണമെടുത്ത് നൽകിയശേഷം അരമണിക്കൂർ വൈകിയാണ് അസ്മയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും അസ്മ മരിച്ചു. സംഭവത്തെത്തുടർന്ന് ആന്റണിയെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം