തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരും. വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിലും, ഓണക്കിറ്റ് വിതരണ ചെയ്യുന്നതിലും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കും.
read more വൈദ്യുതി സർച്ചാർജിൽ വർധന; ഓഗസ്റ്റ് മുതൽ നടപ്പിലാവും
മഞ്ഞക്കാർഡ് ഉടമകൾക്കും അവശവിഭാഗങ്ങൾക്കും മാത്രമായി ഇത്തവണത്തെ ഓണക്കിറ്റ് ചുരുക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ 8 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകിയാൽ മതിയെന്ന് ഭക്ഷ്യവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടുതൽ വിഭാഗങ്ങളെ പരിഗണിക്കണോയെന്ന കാര്യത്തിൽ ഇന്നാണ് തീരുമാനം എടുക്കുക.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കുറി ഓണക്കിറ്റ് ചില വിഭാഗങ്ങളിലേക്ക് മാത്രമായി ചുരുക്കുന്നത്. തുടർച്ചയായ രണ്ട് വർഷവും 45 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തിരുന്നത്. ഒരു കിറ്റിന് ഏകദേശം 450 രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.
ഓണക്കിറ്റ് വിഷയത്തിന് പുറമേ, മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാനുള്ള നടപടികളും ഇന്ന് ചർച്ച ചെയ്യും. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലായി 97 താൽക്കാലിക ബാച്ചുകൾ പുതുതായി അനുവദിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കാൻ സാധ്യതയുണ്ട്. അധിക ബാച്ച് അനുവദിക്കുമ്പോൾ 15 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം