തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്കെടുത്ത കടയിൽ വ്യാപാരം തുടങ്ങാനാകാത്തതിലെ മനോവിഷമം മൂലമുള്ള ആത്മഹത്യയെന്നാണ് സൂചന.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ബിനു കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കെഎസ്ആർടിസിയുടെ തമ്പാനൂരിലുള്ള ബസ് ടെർമിനലിൽ താഴത്തെ നിലയിൽ ബിനു കുമാറിന് കടയുണ്ടായിരുന്നു. ഇതിനോട് ചേർന്ന് ഒരു ബേക്കറി കട തുടങ്ങാൻ തീരുമാനമുണ്ടായിരുന്നു. ഇതിന് വേണ്ടി കെടിഡിസിയുടെ കയ്യിൽ നിന്ന് മുറി വാടകക്കെടുത്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മുറിയുടെ വാടക നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കട തുറക്കാൻ അനുവാദവും ലഭിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നു. ഈ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യാപാര വ്യവസായ സമിതി അംഗങ്ങൾ പറയുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കട തുറക്കാത്തത് കൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.
Also read : ഹോം വർക്ക് ചെയ്തില്ല; ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
ഇന്ന് കട തുറന്നിരുന്നു. കടയുടെ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ ലൈറ്റ് കണ്ടതിനെ തുടർന്ന് സെക്യൂരിറ്റി വന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തമ്പാനൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം