കോഴിക്കോട്: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് (21) ആണ് മരിച്ചത്. കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമിന്റെ ക്യാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിനടുത്ത് വേരിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് നിന്ന് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
Also read : ഹോം വർക്ക് ചെയ്തില്ല; ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
ഇന്നലെ നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ, കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമിന്റെ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ വേരിൽ കുടുങ്ങിക്കിടന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം