കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനായുള്ള കരാറിൽ ഏർപ്പെട്ടു. ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറിനും ഡിജിറ്റൽ റിയാലിറ്റിക്കും ഒപ്പം ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കായുള്ള എസ് പി വി കളിലാണ് റിലയൻസ് നിക്ഷേപിക്കുന്നത്. ഓരോ ഇന്ത്യൻ എസ് പി വി കളിലും റിലയൻസ് 33.33% ഓഹരികൾ കൈവശം വയ്ക്കുകയും തുല്യ പങ്കാളിയാകുകയും ചെയ്യും. ‘ഡിജിറ്റൽ കണക്ഷൻ: എ ബ്രൂക്ക്ഫീൽഡ്, ജിയോ ആൻഡ് ഡിജിറ്റൽ റിയാലിറ്റി കമ്പനി’ എന്നാണ് ഈ സംരംഭത്തെ ബ്രാൻഡ് ചെയ്തിരിക്കുന്നത്.
ആഗോളതലത്തിൽ ക്ലൗഡ്, കാരിയർ-ന്യൂട്രൽ ഡാറ്റാ സെന്റർ, കോളോക്കേഷൻ, ഇന്റർകണക്ഷൻ സൊല്യൂഷനുകൾ എന്നിവയുടെ ഏറ്റവും വലിയ ദാതാവാണ് ഡിജിറ്റൽ റിയാലിറ്റി. 27 രാജ്യങ്ങളിലായി 300+ ഡാറ്റാ സെന്ററുകളുമുണ്ട് . രാജ്യാന്തര തലത്തിൽ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപകരിൽ ഒന്നാണ് ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ. ഡിജിറ്റൽ റിയാലിറ്റിക്ക് ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറുമായി ഒരു സംയുക്ത സംരംഭമുണ്ട് , ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാൻ റിലയൻസിന്റെ പങ്കാളിത്തത്തിലൂടെ സാധിക്കും.
ഈ സംയുക്ത സംരംഭം ഇന്ത്യയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വികസിപ്പിക്കും. ആദ്യഘട്ടത്തിൽ ചെന്നൈയിലും മുംബൈയിലും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുക.
തുടർ നടപടികൾ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണ്, ഏകദേശം 3 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു