നോണ്‍ വെജ് ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ടതാണ് ബീഫ് വിഭവങ്ങള്‍. ബീഫ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു ഐറ്റമാണ് ഇറച്ചി മുളക് പെരളന്‍. ചപ്പാത്തിയ്ക്കും അപ്പത്തിനൊപ്പം കിടിലന്‍ കോമ്പിനേഷന്‍ ആണിത്. ഭക്ഷണമേശയില്‍ ചോറിനൊപ്പവും വിളമ്പാം.
ചേരുവകള്‍
ബീഫ്: 500 ഗ്രാംസവാള അരിഞ്ഞത് : 150 ഗ്രാംവെളിച്ചെണ്ണ: ആവശ്യത്തിന്ഉപ്പ്: പാകത്തിന്തക്കാളി അരിഞ്ഞത്: 75 ഗ്രാംകറിവേപ്പില: 2 തണ്ട്ഉണക്ക മുളക് : 5 എണ്ണംചുവന്നുള്ളി : 10 എണ്ണംതേങ്ങാപ്പാല്‍ : 50 മില്ലി (മൂന്നാം പാല്‍)മഞ്ഞള്‍ പൊടി: 1/4 ടീ സ്പൂണ്‍ഗരം മസാല : 1/2 ടീ സ്പൂണ്‍മല്ലിപ്പൊടി: 1 ടീ സ്പൂണ്‍കുരുമുളക് പൊടി: 1/2 ടീ സ്പൂണ്‍ഇഞ്ചി അരിഞ്ഞത് : 15 ഗ്രാംവെളുത്തുള്ളി അരിഞ്ഞത്: 15 ഗ്രാം
പാചകരീതി
1. ബീഫ് ഇടത്തരം കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ ഉപ്പ്, മഞ്ഞള്‍, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.2. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക.3. തീ കുറച്ച്, എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക, തക്കാളി അരിഞ്ഞത് ഇതിലേയ്ക്ക് ചേര്‍ക്കണം. തക്കാളി നന്നായി വേവുന്നത് വരെ ചെറുതീയില്‍ വെക്കുക.4. വേവിച്ച ബീഫ് കഷണങ്ങളിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കുക, ഗ്രേവി കട്ടിയാകുന്നതുവരെ ചെറിയ തീയില്‍ വേവിക്കുക.5. ചുവന്നുള്ളി, ഉണക്കമുളക് മുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കുക.6. ചതച്ചെടുത്ത മസാലകൂട്ട് ബീഫിലേക്ക് ചേര്‍ക്കുക, ബീഫിലേയ്ക്ക് എല്ലാ മസാലകളും നന്നായി പിടിക്കാന്‍ ഇളക്കിയെടുക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം