എളുപ്പത്തില്‍ തയ്യാറാക്കാം, കിടിലന്‍ രുചിയില്‍ ആലൂ ജീര

ജോലിത്തിരക്കുകള്‍ക്കിടയില്‍ പെട്ടെന്നുണ്ടാക്കുവാന്‍ കഴിയുന്ന ഒരു വിഭവമാണ് ആലൂ ജീര. ഉരുളക്കിഴങ്ങ് കൊണ്ടുള്ള രുചികരമായ ഈ വിഭവത്തിന് നിരവധി ആരാധകരുണ്ട്. ഗ്ലൂട്ടന്‍ ഫ്രീയായൊരു വിഭവം കൂടിയാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കറിയാണിത്. ഉച്ചയൂണിനൊപ്പവും അത്താഴത്തിനും ചപ്പാത്തിയ്‌ക്കൊപ്പവുമെല്ലാം തകര്‍പ്പന്‍ കോമ്പിനേഷനാണ്.

read more anweshanam.com/kerala/heavy-rains-continue-to-lash-the-state;-orange-alert-issued/cid11676423.htm

വെറും മുപ്പത് മിനിറ്റിനുള്ളില്‍ പാചകം ചെയ്‌തെടുക്കാന്‍ കഴിയും. ആലൂ ജീരയെന്നത് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളിലെ പ്രധാനിയായൊരു വിഭവം കൂടിയാണ്. ആലൂ (ഉരുളക്കിഴങ്ങ്), ജീര (ജീരകം) എന്നിവ പ്രധാനഘടകമായതിനാലാണ് ഈ പേരിലറിയപ്പെടുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ ചപ്പാത്തിയുടേയും പൂരിയുടേയും കൂടെയാണിത് പ്രധാനമായും വിളമ്പുന്നത്.

ചേരുവകള്‍

ഉരുളക്കിഴങ്ങ് : 4 എണ്ണം ( വലുത്)സണ്‍ഫ്‌ലവര്‍ ഓയില്‍ :ഫ്രൈ ചെയ്യാന്‍ ആവിശ്യത്തിന്ഉപ്പ്: ആവിശ്യത്തിന്മഞ്ഞള്‍ പൊടി: 3 ഗ്രാംജീരകം: 10 ഗ്രാംജീരകപൊടി: 5 ഗ്രാംതക്കാളി: 10 ഗ്രാംപച്ചമുളക്: 5 ഗ്രാംമല്ലിഇല: 3 ഗ്രാംസവാള: 10 ഗ്രാംഇഞ്ചി: 5 ഗ്രാംവെളുത്തുള്ളി: 5 ഗ്രാംഗരംമസാല: 5 ഗ്രാം

തയ്യാറാക്കുന്ന രീതി ;

1) ഉരുളക്കിഴങ്ങ് വലിയ ക്യൂബ്‌സ് ആയി മുറിച്ച്, മഞ്ഞള്‍ പൊടിയും ഉപ്പും ഇട്ടു വേവിച്ച് സണ്‍ഫ്‌ലവര്‍ ഓയിലില്‍ ഫ്രൈ ചെയ്ത് എടുക്കുക.2) ഒരു പാനില്‍ എണ്ണ ചൂടാക്കി, ജീരകം പൊട്ടിച്ച് ചെറിയ കഷണങ്ങളായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, സവാള ഇട്ടു നന്നായി ഇളക്കി ബ്രൗണ്‍ കളര്‍ ആക്കുക.3) ചെറിയ കഷണങ്ങളായി അരിഞ്ഞ തക്കാളി ഇട്ടു മറ്റു മസാല പൊടികളും ഇട്ട് ഫ്രൈ ചെയ്ത ഉരുളകിഴങ്ങും അരിഞ്ഞെടുത്ത മല്ലിയിലയും ഇട്ട് നന്നായി മിക്‌സ് ചെയ്ത് എടുക്കുക.

Tags: Food News