മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയമായ മുഖമാണ് അഞ്ജു കുര്യൻ. ‘ഓം ശാന്തി ഓശാന’യിൽ വിനീത് ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.
“കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ നിന്ന് അസാധാരണമായ യാഥാർത്ഥ്യങ്ങളിലേക്ക്! എനിക്ക് താമസിക്കാൻ കഴിയുന്ന സ്വന്തമായൊരിടം ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്റെ പുതിയ അപ്പാർട്ട്മെന്റിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്,” സ്വപ്നവീട് യാഥാർത്ഥ്യമാക്കിയതിനെ കുറിച്ച് അഞ്ജു കുറിച്ചു.കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്.
https://www.instagram.com/reel/Ctyt8VvA9Pz/embed/captioned/?cr=1&v=14&wp=326&rd=https%3A%2F%2Fads.colombiaonline.com&rp=%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D11682948%26draftId%3D11702727%26status%3D5#%7B%22ci%22%3A0%2C%22os%22%3A1237.7999999970198%2C%22ls%22%3A16%2C%22le%22%3A294.3999999985099%7D
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം