ഇംഫാല്‍: മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ തുരത്തിയത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം നടക്കുന്നത്.
മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ രംഗത്തെത്തി. മണിപ്പൂര്‍ സംഘര്‍ഷം കേവലം സമുദായിക സംഘര്‍ഷമല്ലെന്നും, കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഗൂഢാലോചന ആണെന്നുമായിരുന്നു മേധ പട്കറുടെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം