തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ നയരൂപീകരണത്തിനായുള്ള ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ നിന്നും രണ്ടുപേര്‍ പിന്മാറി. നടി മഞ്ജു വാര്യരും സംവിധായകന്‍ രാജീവ് രവിയുമാണ് പിന്മാറിയത്. ഷൂട്ടിങ് അസൗക്യരങ്ങള്‍ കാരണമാണ് പിന്മാറിയത്തെന്നാണ് വിശദീകരണം. ബി ഉണ്ണികൃഷ്ണന്‍, മുകേഷ്, സന്തോഷ് ടി കുരുവിളി, നിഖില വിമല്‍, പത്മപ്രിയ എന്നിവര്‍ തുടരും.സാംസ്‌കാരിക വകുപ്പാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍.
അതേസമയം, കമ്മറ്റിയില്‍ യോഗ്യതയുള്ളവരില്ലെന്ന് ഡബ്ല്യുസിസി, ഫിലിം ചേംബര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി സിജി ചെറിയാന്‍ പറഞ്ഞു. സിനിമയിലെ എല്ലാവരുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും അന്തിമ തീരുമാനം മെഗാ കോണ്‍ക്ലേവിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും കാണാനാവില്ലെന്നും ഡബ്ല്യൂ.സി.സി വിമര്‍ശിച്ചു. കമ്മിറ്റിയില്‍ യോഗ്യരായ അംഗങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും ഡബ്ല്യൂ.സി.സി മുന്നോട്ടുവെച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം