ബാലരാമപുരം: വീട്ടമ്മയുമായി വാട്സ് ആപ്പ് മുഖേന സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും ഇതിന്റെ ക്ലിയറൻസിനായി പണം വേണമെന്നും തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ മധ്യവയസ്കയായ സ്ത്രീ അറസ്റ്റിൽ. ബംഗലൂരു സ്വദേശിനിയായ പ്രിയ ബാഹുലേയനാണ് അറസ്റ്റിലായത്.
read more തൃശ്ശൂരിൽ മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ; ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രിയയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















