ഇടുക്കി: അർബുദ രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം നൽകി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണു ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. മാവടി തറക്കുന്നേൽ ടി.സി.സജീവാണ് (47) മരിച്ചത്. ക്യാൻസർ പിടിപെട്ടതിനെ തുടർന്ന് സജീവിന്റെ ഭാര്യ ഷൈജി സ്വന്തം വീട്ടിലാണ് താമസം. കഴിഞ്ഞ മാസം 20ന് സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയുടെ ഭാഗമായി നാട്ടുക്കാർ പിരിച്ചെടുത്ത പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തി നൽകിയതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് മരണം സംഭവിച്ചത്.
read more മുറിവുണങ്ങാതെ മണിപ്പൂര്‍: അശാന്തിയുടെ താഴ്വരയിലെ ദീന വിലാപങ്ങള്‍
ഇതിനിടെയിൽ തൂക്കുപാലത്തിലൂടെ വരുന്നതിനിടെയിൽ സജീവിന് തലവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം