തിരുവന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ സംസ്ഥാനത്തെങ്ങും ആയിരങ്ങളായിരുന്നു തടിച്ചു കൂടിയത്. കേരളത്തിന്റെ എല്ലായിടങ്ങളിലുമുള്ള മനുഷ്യര്‍ വെള്ളനിറമുള്ള ചാലുകളായി അതിലേക്ക് ഊറിവന്നു. പലതരം നാട്ടുമൊഴികളില്‍ അവര്‍ ഒരുമനുഷ്യനെക്കുറിച്ചുമാത്രം സംസാരിച്ചു. ഒന്നുകാണാനായി വിയര്‍ത്തോടി. ജനമെന്നത് ഒരാള്‍മാത്രമാകുകയും ഉമ്മന്‍ചാണ്ടി വലിയൊരു ജനക്കൂട്ടമാകുകയും ചെയ്ത അദ്ഭുതം.
സമാനമായ യാത്രയയപ്പ് അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കിട്ടേണ്ടിയിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ മഹേന്ദ്ര കുമാർ എന്നയാൾ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. താൻ മരിച്ചാൽ ഭൗതികദേഹം സി.പി.എം ആസ്ഥാനമായ എ കെ ജി സെൻ്ററിൽ പൊതുദർശനത്തിന് വെക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയോടും മക്കളായ ബിനോയിയോടും ബിനീഷിനോടും പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, കോടിയേരിയുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടില്ലെന്നും കുറിപ്പിൽ ആരോപിക്കുന്നു. കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്തെ ശവകുടീരവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഒമ്പത് മാസം കഴിഞ്ഞിട്ടും, ഇന്നും മോഡി പിടിപ്പിക്കാതെ അവഗണിക്കപ്പെട്ട രീതിയിലാണിതുള്ളത്. കോടിയേരിയെ പാർട്ടി നേതൃത്വം എങ്ങനെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും വെളിപ്പെടാൻ ഈയൊരൊറ്റം ചിത്രം മതി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം