ന്യൂഡൽഹി∙ ഗുസ്തിതാരങ്ങൾക്കു നേരെയുള്ള ലൈഗികാതിക്രമ കേസില്‍ ജാമ്യം നേടി പാർലമെന്റിലെത്തിയ ബ്രിജ് ഭുഷൺ ശരൺ സിങ്ങിനെതിരെ ത്രിണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കുറ്റാരോപിതനായ ബിജെപി എംപി വിജയാഘോഷവുമായാണ് വ്യാഴാഴ്ച പാർലമെന്റിലേക്ക് എത്തിയതെന്നു മഹുവ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ഈ ചിത്രം കാണുമ്പോൾ ഗുസ്തി താരങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നു മൗനഗുരുവായ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനഃസാക്ഷിയോടു ചോദിക്കണമെന്നും മഹുവ പറഞ്ഞു.
ഹർജിയിൽ വാദം കേൾക്കവെ കോടതിയിൽ ഡൽഹി പൊലീസ് ജ്യാമം എതിർത്തില്ലെന്നും മഹുവ പറയുന്നു. ട്വീറ്റ് ചെയ്ത ചിത്രത്തിൽ ബ്രിജ് ഭുഷൺ ചിരിച്ചു നിൽക്കുന്നതു കാണാം. ലൈംഗികാതിക്രമക്കേസിൽ വ്യാഴാഴ്ചയാണ് 25,000 രൂപയുടെ ജ്യാമത്തിൽ ബ്രിജ് ഭൂഷണെ കോടതി വിട്ടയച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ അനുമതി ഇല്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം