അഹമ്മദാബാദ്: അപകടസ്ഥലത്ത് കൂടിനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞു കയറി ഒമ്പത് മരണം. അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ഹൈവേയിലാണ് അപകടം. ബൈക്ക് യാത്രക്കാരന്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
റോഡരികില്‍ കൂടിനില്‍ക്കുന്ന ആളുകള്‍ക്കിടിയിലേക്ക് ഒരു വെള്ളനിറത്തിലുള്ള ജാഗ്വര്‍ എസ്.യു.വി. അമിത വേഗതയില്‍ പാഞ്ഞുവരുന്നതും ആളുകളെ ഇടിച്ചുതെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഹൈവേയില്‍ അതിനു തൊട്ടുമുമ്പ് മറ്റൊരു വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. അവിടെ കൂടിനിന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പോലീസുകാരാണ്.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
അഞ്ചു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മറ്റു നാല് പേര്‍ മരിച്ചത്. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ ടാത്യാ പട്ടേലിനും പരിക്കേറ്റുവെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിതവേഗം കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം