പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ ഉണ്ണികൃഷ്ണന്‍ (68) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് 5.53നായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11ന് ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, റെയ്ഡ്കോ വൈസ് ചെയര്‍മാന്‍, ഷൊര്‍ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്, എഐആര്‍ടിഡബ്ല്യുഎഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്നു.
കോണ്‍ഗ്രസിലൂടെയാണ് ഉണ്ണികൃഷ്ണൻ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റായിരുന്ന ഉണ്ണികൃഷ്ണന്‍ അടിയന്തരാവസ്ഥക്കുശേഷം കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് 1979 ലാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നത്.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
1980 ല്‍നടന്ന കെഎസ്‌വൈഎഫ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1981 ല്‍ ഡിവൈഎഫ്‌ഐ പട്ടാമ്ബി ബ്ലോക്ക് കമ്മിറ്റി അംഗമായി. 1983 ല്‍ ബ്ലോക്ക് പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. ജില്ലാകമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സിപിഎം നെല്ലായ, കൊപ്പം, പട്ടാമ്ബി, ഓങ്ങല്ലൂര്‍ എന്നി ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1993 മുതല്‍ 2010 വരെ സിപിഐ എം പട്ടാമ്ബി ഏരിയ സെക്രട്ടറിയായി. 1993 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2022 ജനുവരിയില്‍ നടന്ന സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം