പട്ന: രാഹുൽ ഗാന്ധിക്കു മണിപ്പുർ സന്ദർശിക്കാമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തു കൊണ്ടു പറ്റുന്നില്ലെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മണിപ്പുർ കത്താൻ തുടങ്ങി ഏറെ നാളുകളായിട്ടും പ്രധാനമന്ത്രി സന്ദർശനത്തിനു തയാറാകാത്തത് ഖേദകരമാണെന്ന് തേജസ്വി യാദവ് പറഞ്ഞു.
മണിപ്പുരിലെ അനിഷ്ട സംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. മണിപ്പുർ വിഷയത്തിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നത് ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ലജ്ജിപ്പിക്കേണ്ടതാണെന്ന് തേജസ്വി യാദവ് പറഞ്ഞു.
Also Read :മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
മണിപ്പുരിൽ നിരപരാധികളായ കുട്ടികളും കർഷകരും കൊല്ലപ്പെടുന്നു. സ്ത്രീകളെ ജീവനോടെ ചുട്ടുകൊല്ലുന്നു. പെൺകുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി മാനഭംഗം ചെയ്യുന്നു. മണിപ്പുരിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. തോക്കേന്തിയ കലാപകാരികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളതെന്നു തേജസ്വി യാദവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം