അന്തരിച്ച മുൻ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി നടൻ വിനായകന്റെ വിഡിയോ. രാത്രിയിലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തി കടുത്ത അധിക്ഷേപം നടത്തുകയായിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി എന്നാണ് വിനായകൻ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് വാർത്തകൾ നൽകുന്നതിനേയും താരം വിമർശിക്കുന്നുണ്ട്.
‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്. നിർത്ത് ഉമ്മൻചാണ്ടി ചത്തുപോയി’ – വിനായകൻ ലൈവിൽ പറഞ്ഞു.
Also Read : സമാനതകളില്ലാത്ത ജനത്തിരക്ക് ; വിലാപയാത്ര ചിങ്ങവനത്തേക്ക് എത്തി ; രാഹുൽഗാന്ധി നെടുമ്പാശേരിയിൽ
അതിനിടെ വിഡിയോ വൻ ചർച്ചയായതോടെ പിന്നീട് പിൻവലിക്കപ്പെട്ടു. എന്നാല്‍, സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. വിനായകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ വിമർശന കമന്‍റുകള്‍ നിറയുകയാണ്. ഉമ്മൻ ചാണ്ടി ആരാന്ന് കേരളക്കരയുടെ ആദരവ് കണ്ടിട്ടും മനസിലായില്ലെങ്കിൽ അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം നിനക്കില്ല എന്ന് ഞങ്ങൾക്ക് മനസിലായി.- എന്നായിരുന്നു ഒരാളുടെ കമന്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















