മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും കൂടിക്കാഴ്ച നടത്തി. എൻസിപി പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതിനുശേഷം ആദ്യത്തെ കൂടിക്കാഴ്ചയാണിത്. അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
അജിത് ജനങ്ങൾക്കുവേണ്ടി ശരിയായ രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ താൻ അജിത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ച് അറിയാമെന്നും ഉദ്ധവ് പറഞ്ഞു.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി സർക്കാരിലും അജിത് ഉപമുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ മാസമാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ചേർന്നത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഇതോടെ പിളരുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം