ബംഗളൂരു: ബംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന അഞ്ചുപേരെ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഏഴു പിസ്റ്റളുകളും തിരകളും വയര്‍ലസ് സെറ്റും ഇവരില്‍നിന്നും പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ ബി.ദയാനന്ദ അറിയിച്ചു.
ബംഗളൂരു സ്വദേശികളായ സയ്യദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. 2017 ല്‍ നഗരത്തിലെ ആര്. ടി.നഗര്‍ പ്രദേശത്തു നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഇവര്‍ പരപ്പന അഗ്രഹാര ജയിലിലായിരുന്നു. ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് അറിയിച്ചു.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷം ഇവര്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയ വ്യക്തിക്കായി അന്വേഷണം തുടരുകയാണ്. ബംഗളൂരു നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഫോടനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം