ഹോളിവുഡ് സിനിമകളിലെ ആക്ഷൻ ഹീറോയാണ് ടോം ക്രൂസ്. ലോകമെമ്പാടുമുളള പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് അദ്ദേഹം. സിനിമാ ആസ്വാദകർക്കും ദൃശ്യവിരുന്നൊരുക്കിയാണ് താരം വീണ്ടുമെത്തിയിരിക്കുന്നത്. 2018 ൽ പുറത്തെത്തിയ മിഷൻ ഇംപോസിബിൾ ഫാൾഔട്ടിൻറെ സീക്വലും മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമായ മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് ഒന്ന് തീയേറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ചിരിക്കുകയാണ്.
Also read : ഉമ്മൻ ചാണ്ടിയെ കണ്ട് മടങ്ങുന്നതിനിടെ അപകടം; കോണ്ഗ്രസ് പ്രവർത്തകൻ മരിച്ചു
ചിത്രം ഇറങ്ങി ഒരാഴ്ചയാകുമ്പോൾ ഇന്ത്യയിൽ നിന്നും മികച്ച നേട്ടമാണ് എംഐ 7ന് ലഭിച്ചിരിക്കുന്നത്. വാരാന്ത്യത്തിൽ, ഇന്ത്യയിൽ നിന്നുമാത്രം 73.50 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ മിഷൻ ഇംപോസിബിൾ സീരിയസിലെ ഇന്ത്യയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ വാരിക്കൂട്ടിയ ചിത്രമായി എംഐ 7 മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ വച്ച് മികച്ച നേട്ടമാണ് ടോം ക്രൂസ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം