ന്യൂയോർക്ക് : ഇന്ത്യയിലെ ആദ്യകാല ബുദ്ധകല, 200 ബി സി ഇ –400 സി ഇ ‘ ജൂലൈ 21-ന് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ (ദി മെറ്റ്) ആരംഭിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനിയുടെയും പിന്തുണയിലൂടെയാണ് ബുദ്ധകലയുടെ ഉത്ഭവം കണ്ടെത്തുന്ന ഈ ഗംഭീരമായ പ്രദർശനം സാധ്യമാകുന്നത്. ബിസി 200 മുതല്‍ എഡി 400 വരെയുള്ള 125ലേറെ അപൂര്‍വ വസ്തുക്കളുടെ പ്രദര്‍ശനമാണ് ദി മെറ്റില്‍ നടക്കുന്ന ട്രീ ആന്‍ഡ് സര്‍പ്പെന്റ്.
ദി മെറ്റ് മ്യൂസിയത്തിന് ദീർഘകാല പിന്തുണ നൽകി വരുന്ന നിത അംബാനി 2019-ൽ ദി മെറ്റിന്റെ ഓണററി ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു, മ്യൂസിയത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ ആദ്യത്തെ ഇന്ത്യൻ വ്യക്തിയായി, ലോകത്തിന് മികച്ച ഇന്ത്യൻ കലയെ പരിചയപ്പെടുത്താനുള്ള പ്രവർത്തനം തുടർന്നു.
“ഞാൻ ബുദ്ധന്റെ നാടായ ഇന്ത്യയിൽ നിന്നാണ് വരുന്നത്, റിലയൻസ് ഫൗണ്ടേഷന്റെ ദി മെറ്റുമായുള്ള പങ്കാളിത്തത്തിലൂടെ ‘ട്രീ ആന്‍ഡ് സര്‍പ്പെന്റ്’നെ പിന്തുണയ്ക്കുന്നത് എനിക്ക് വലിയ അംഗീകാരമാണ്. ഈ ചരിത്ര പ്രദർശനം ബിസി രണ്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെയുള്ള ആദ്യകാല ബുദ്ധ കലയുടെ ഉത്ഭവം കണ്ടെത്തുന്ന പുരാതന ഇന്ത്യയിൽ നിന്നുള്ള 125-ലധികം വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. ബുദ്ധമതവും ഇന്ത്യയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം ‘ട്രീ & സർപ്പന്റിലൂടെ പ്രദർശിപ്പിക്കുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ വന്ന് ഈ അനുഭവം ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിലേക്കും ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്കും കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” നിത അംബാനി പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പെടെ, കലാരംഗത്തും പുറത്തുമുള്ള നിരവധി പ്രമുഖർ ട്രീ ആന്‍ഡ് സര്‍പ്പെന്റ് പ്രത്യേക പ്രിവ്യു ഷോയിൽ പങ്കെടുത്തു.
ഇന്ത്യയുടെ കലകളുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും പരമ്പരാഗത കരകൗശല വിദഗ്ധരുടെയും ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (എൻഎംഎസിസി), പരമ്പരാഗത ഇന്ത്യൻ കരകൗശല വിദഗ്ധരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് ആഗോള വേദിയൊരുക്കിയ സ്വദേശ് കലാ-കരകൗശല പ്രദർശനത്തിന് റിലയൻസ് ഫൗണ്ടേഷൻ പിന്തുണ നൽകി.
ആഗോള പ്രേക്ഷകരെ ഇന്ത്യൻ കലകാലിലേക്ക് കൊണ്ടുവരുന്നത്തിന്റെ ഭാഗമായി, റിലയൻസ് ദി മെറ്റിലെ പ്രദർശന പരമ്പരകളെ മാത്രമല്ല, ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിൽ നടന്ന ‘ഗേറ്റ്സ് ഓഫ് ദി ലോർഡ്: ദി ട്രഡീഷൻ ഓഫ് കൃഷ്ണ പെയിന്റിംഗ്സ് ‘ പോലുള്ള അവതരണങ്ങളെയും പിന്തുണച്ചിട്ടുണ്ട്.