Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ അനുഗമിച്ച് മന്ത്രി വാസവൻ

Ajay Suresh by Ajay Suresh
Jul 19, 2023, 03:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: രാഷ്ട്രീയത്തിൽ ധ്രുവങ്ങളോളം എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അലങ്കരിച്ച കെഎസ്‍ആർടിസി ബസ് കോട്ടയത്തേക്കു തിരിച്ചത്. ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയോടു യാത്രചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണു സർക്കാരിന്റെ പ്രതിനിധിയായി സഹകരണ റജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവനും വിലാപയാത്രയ്ക്കൊപ്പം ചേർന്നത്. അണമുറിയാത്ത ആൾക്കൂട്ടമാണു കുഞ്ഞൂഞ്ഞിനെ കാണാനായി വഴിയിലൂടനീളം കാത്തുനിൽക്കുന്നതെന്നു ‘മനോരമ ഓൺലൈനോട്’ വി.എൻ.വാസവൻ പറഞ്ഞു.

Read More: തിരുനക്കര മൈതാനിയിൽ വൻ സുരക്ഷാക്രമീകരണം

‘‘വഴിയോരത്തെല്ലാം ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനും പുഷ്പാർച്ചന നടത്താനുമെല്ലാം വലിയ തിരക്കാണ്. അതിനാൽ വളരെ പതുക്കെയാണു വിലാപയാത്ര മുന്നോട്ടു പോകുന്നത്. വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും. കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്നും നിലയ്ക്കും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്കുമാണു ഞാൻ വിലാപയാത്രയെ അനുഗമിക്കുന്നത്. അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രയ്ക്കു കാരണമാണ്. ഉമ്മൻ ചാണ്ടിയോടു യോജിച്ചും വിയോജിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ഏതു സന്ദർഭത്തിലും അദ്ദേഹത്തോടുള്ള സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.

ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ  അറിഞ്ഞുതുടങ്ങുന്നതു വിദ്യാർഥി രാഷ്ട്രീയകാലത്താണ്. അന്നുമുതൽ സൗഹൃദമുണ്ട്. പരിചയം തുടങ്ങിയതിനു രാഷ്ടിയ കാരണവുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ സമയത്താണു ഞാൻ രാഷ്ടീയത്തിൽ സജീവമായി, പാർട്ടിയുടെ ചുമതലകളിൽ എത്തിയത്. അക്കാലത്താണു പള്ളിക്കത്തോട് ലോക്കൽ കമ്മിറ്റി അംഗവും പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായി പാർട്ടി എനിക്കു ചുമതല നൽകുന്നത്. കമ്യൂണിസ്റ്റ് പാർട്ടി അവിടെ ആദ്യമായി പഞ്ചായത്ത് ഭരണം പിടിച്ചത് അന്നാണ്.

കേരള കോൺഗ്രസ് ആദ്യമായി ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരിക്കാൻ എത്തുന്നത് പള്ളിക്കത്തോട്ടിലായിരുന്നു. ആ രാഷ്ട്രീയ പരീക്ഷണമാണ് അവിടെ വിജയിച്ചത്. പള്ളിക്കത്തോട്ടിലെ വിജയത്തിനു പിന്നിലെ ആളെ താൻ അന്വേഷിച്ചിരുന്നുവെന്ന് പിന്നീട് ഒരിക്കൽ ഉമ്മൻ ചാണ്ടി എന്നോടു പറഞ്ഞു. തന്റെ നാട്ടിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു അത്. പിന്നീട് ഉമ്മൻ ചാണ്ടിക്കൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യവുമുണ്ടായി. അവർ ഇടതുമുന്നണിയുടെ ഭാഗമായി എത്തിയപ്പോഴാണത്. ഇന്ദിരാ കോൺഗ്രസിനെതിരായ ചേരിയിൽ നിലയുറപ്പിച്ച് ആന്റണിയും കൂട്ടരും കോൺഗ്രസിൽനിന്ന് മാറി കോൺഗ്രസ് (യു) വിഭാഗമായി നിലകൊണ്ടു. ഇതാണ് പിന്നീട് എ വിഭാഗമായി മാറിയത്.

old

1980ൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു. ഒരിക്കൽ രാത്രി 12ന് ഉമ്മൻ ചാണ്ടി എന്നെ വിളിച്ച് വീടുകയറാൻ പോകാനായി ചെല്ലാൻ പറഞ്ഞു. ഈ രാത്രി ചെന്ന് ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ചാൽ ചിലർക്കെങ്കിലും ദേഷ്യം വരില്ലേ എന്നു ഞാൻ‌ ചോദിച്ചു. ചിലപ്പോ ഇച്ചിരി ദേഷ്യം തോന്നുമായിരിക്കും. എങ്കിലും സ്ഥാനാർഥി ഞങ്ങളെയും കാണാൻ വന്നു, വോട്ട് ചോദിച്ചു എന്നത് അവർ മറക്കില്ല എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. അന്ന് ഞങ്ങൾ പുലർച്ചെ 3 വരെ വീടുകയറി. ഒരാളെപ്പോലും ഒഴിവാക്കാതെ എല്ലായിടത്തും ഓടിയെത്തണമെന്ന എനിക്കുള്ള പാഠമായിരുന്നു അത്.

ReadAlso:

എറണാകുളത്തു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി

വന്ദേമാതരം: സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് മേല്‍ വിള്ളല്‍ വീഴ്ത്തുന്നത്; സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം;സ്‌കൂബ ഡൈവേഴ്‌സിനെ ഇറക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍: ‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

അർജുൻ ആയങ്കിക്കെതിരെ കേസ്: വെടിവെയ്ക്കാനൊന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടിക്കു വേണ്ടി വീടുകയറി പ്രചാരണം നടത്തിയ താൻ പിന്നീട് എതിരാളിയായി മത്സരിച്ചിട്ടുമുണ്ട്. 1987ലും 1991ലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത് പാർട്ടി ഏൽപ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്തമായിരുന്നു. കൃത്യമായ രാഷ്ട്രീയ പോരാട്ടമായിരുന്നു ആ മത്സരങ്ങൾ. ഇടതുമുന്നണിയുടെ രാഷ്ട്രീയ കരുത്തിനെ മറികടക്കാനായി നിന്നത് കോൺഗ്രസ് എന്ന പാർട്ടിയോ യുഡിഎഫ് എന്ന മുന്നണിയോ അല്ല; ഉമ്മൻചാണ്ടി എന്ന വ്യക്തിത്വമായിരുന്നു. പുതുപ്പള്ളിയിൽ തോറ്റെങ്കിലും ആ തിരഞ്ഞെടുപ്പു പാഠങ്ങൾ എന്റെ രാഷ്ട്രീയ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുമ്പോഴും മികച്ച വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അത് തകരാതെ സൂക്ഷിക്കുന്നതിൽ അദ്ദേഹവും ശ്രദ്ധിച്ചു.

എതിർചേരിയിലെ രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരു മന്ത്രി ഇത്തരത്തിൽ അനുഗമിക്കുന്നത് കേരളത്തിൽ ആദ്യമായിട്ടായിരിക്കാം. പുതുപ്പള്ളി മണ്ഡലത്തിലാണു ഞാൻ താമസിക്കുന്നത്. അദ്ദേഹവുമായുള്ള മികച്ച ആത്മബന്ധത്തിന്റെ ഭാഗമായിക്കൂടിയാണ് എന്റെ യാത്ര. രാഷ്ട്രീയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ഉള്ളപ്പോഴും വ്യക്തിബന്ധങ്ങൾ തകർക്കേണ്ടതില്ലല്ലോ? ഏതു കാലത്തും ഞങ്ങൾക്കിടയിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിന്നിരുന്നു. 2 പ്രാവശ്യം മുഖ്യന്ത്രിയായിരുന്ന, 53 വർഷത്തോളം നിയമസഭയിൽ ഒരു മണ്ഡലത്തെമാത്രം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കാണാനായി സ്വാഭാവികമായി വലിയ ജനക്കൂട്ടമുണ്ടാകും.

എല്ലാക്കാലത്തും ജനങ്ങളുടെ ഇടയിൽനിന്നാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആ ആത്മബന്ധം പുതുക്കാനാണു ജനങ്ങളും അദ്ദേഹത്തിന്റെ അന്ത്യയാത്രയുടെ സമയത്ത് പലദിക്കുകളിൽനിന്ന് ഓടിക്കൂടുന്നത്. യാത്രയ്ക്കിടെ ചെറിയ തോതിൽ മഴ പെയ്തപ്പോൾ പ്രയാസമുണ്ടായെങ്കിലും ആളുകൾ അതൊന്നും കണക്കിലെടുക്കാതെ വരുന്നു. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ വിലാപയാത്രയ്ക്കു കൃത്യസമയം പാലിക്കാനാകുമെന്ന് ഉറപ്പില്ല. ഞങ്ങളുടെ നാടിനെ പ്രതിനിധാനം ചെയ്യുന്നയാളെന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാക്കളിലൊരാളെന്ന രൂപത്തിലും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയോടുള്ള ബഹുമാനമെന്ന നിലയ്ക്കാണു ഞാൻ പങ്കെടുക്കുന്നത്.

ഒരാൾ സമൂഹത്തിനു നൽകുന്ന നല്ല സംഭാവനകളെ ബഹുമാനിക്കണമല്ലോ. രാഷ്ട്രീയ എതിരാളികളാണെങ്കിലും സൗഹൃദം സൂക്ഷിക്കുന്നതാണു കേരളത്തിന്റെ സംസ്കാരം. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ മരിച്ചപ്പോൾ എത്രയോ കോൺഗ്രസ് നേതാക്കളാണു വിലാപയാത്രയിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്. കോടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോഴും ഇങ്ങനെത്തന്നെയായിരുന്നു. രാഷ്ട്രീയത്തിനപ്പുറത്ത് നേതാക്കളോടുള്ള സ്നേഹബഹുമാനത്തിന്റെ ഭാഗമാണിതെല്ലാം. കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി തുടങ്ങിവച്ച പല അധ്യായങ്ങളും വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത വിടവാണ് സൃഷ്ടിക്കുക.’’– വാസവൻ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സർക്കാരിന് വീഴ്ച സംഭവിച്ചു; സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പിണറായി വിജയൻ

ഇന്ത്യന്‍ ബാങ്കില്‍ 27 കോടിയുടെ തട്ടിപ്പ്: കൊച്ചി MG റോഡിലെ ശാഖയില്‍

വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം : വിവാദ ചോദ്യത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

‘എത്രനാൾ മുങ്ങി നടക്കാൻ കഴിയും’ അർജുൻ ആയങ്കിയെ പിടിക്കേണ്ട സമയത്ത് പിടിക്കുമെന്ന് കെ മുരളീധരൻ

വന്ദേമാതരം നിര്‍ബന്ധം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പാടണം; ഉത്തരവിറക്കി സര്‍ക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies