ചെറുതുരുത്തി: ചലച്ചിത്ര താരവും ടിവി അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെ (ജിപി) കാര്‍ അപകടത്തില്‍പ്പെട്ടു. ജിപി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ ഇന്നു രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
പട്ടാമ്പിയില്‍ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോഴായിരുന്നു അപകടം. എതിരെ വരികയായിരുന്ന സ്‌കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജിപിയുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
Also read :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും
മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡിന് നടുവില്‍ പെട്ടെന്ന് ബ്രൈക്ക് ചെയ്ത് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന സ്‌കൂള്‍ വാന്‍, കാര്‍ എന്നിവ ചവിട്ടി നിര്‍ത്തി. അതിനിടെ എതിരെ വന്ന ജിപിയുടെ കാര്‍ സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി. ജിപി സിനിമാ ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോവുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം