ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ബാര്‍ഡ് ചാറ്റ് ബോട്ടിനെയും നേരിടാനായി ഫെയ്‌സ്ബുക്ക് കമ്പനി മെറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ചു. സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ വേര്‍ഷനാണ് ഇതിന്റെ പ്രത്യേകത.
Read More: AI ഭീഷണി യു എൻ രക്ഷാസിമിതിയിൽ ഉന്നയിച്ച് യുഎസും ചൈനയും
ലാമ എന്നാണ് മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന് പേര് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് നേരിട്ട് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ചാറ്റ് ജിപിടിയും ബാര്‍ഡും കമ്പനികള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ലാമ. ഗവേഷകരെ ലക്ഷ്യമിട്ടാണ് ഈ ഭാഷ മോഡല്‍ അവതരിപ്പിച്ചത്. ഗവേഷകരെ ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ചാല്‍ ഏറെ ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ വാദം.
ലാമ ഒരു ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ സിസ്റ്റമാണ്. അതായത് ആന്തരിക ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പരിഷ്‌കരിക്കാനും ഉപയോക്താവിന് സ്വാതന്ത്ര്യം നല്‍കുന്ന വിധമാണ് സംവിധാനം. എന്നാല്‍ ചാറ്റ് ജിപിടിയും ബാര്‍ഡും ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഇത് ക്ലോസ്ഡ് ആണ്. അതായത് ആന്തരിക ഘടനയില്‍ കാലത്തിന് അനുസരിച്ച് പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉപയോക്താവിന് സാധിക്കില്ല.
ഓപ്പണ്‍ സോഴ്‌സ് ആയത് കൊണ്ട് ഗവേഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യ ഇതില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. കൂടാതെ ഓപ്പണ്‍ സോഴ്‌സ് ആയതുകൊണ്ട് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആയതിനാല്‍ എല്ലാവര്‍ക്കും പരിശോധിക്കാനും അവസരമുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ശക്തമായ പതിപ്പായ ലാമ- 2 ഉടന്‍ അവതരിപ്പിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തിലായിരിക്കും ഇതിന്റെ സാങ്കേതികവിദ്യ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം