യുപിയിൽ ബി.ജെ.പി നേതാവിനെ അടിച്ചുകൊന്നു

ലഖ്‌നൗ: യു.പിയിൽ ബി.ജെ.പി ബൂത്ത് പ്രസിഡന്റിനെ ആറ് പേർ ചേർന്ന് അടിച്ചുകൊന്നു.സംഗ്രാംപൂരിലെ സാഹ്ജിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.ദിനേശ് സിംഗ് (40) എന്നയാളെ ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു. രണ്ടുബൈക്കിലാണ് അക്രമിസംഘം എത്തിയത്. ദിനേശിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി.ഈ സമയത്ത് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Read More: കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി; മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ രക്തം പുരണ്ട ചിത്രങ്ങള്‍ മാതാവിനയച്ചു

ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ഇളമാരൻ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം