കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് യൂഎന്‍ രക്ഷാ സമിതിയുടെ ആദ്യ യോഗം നടന്നു. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള വിവിധ പ്രതിനിധികള്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു കടിഞ്ഞാണില്ലാത്ത കുതിരയാവരുത് എന്ന് ചൈന അഭിപ്രായപ്പെട്ടു. ജനങ്ങളെ സെന്‍സര്‍ ചെയ്യാനോ അടിച്ചമര്‍ത്താനോ എഐ ഉപയോഗിക്കുന്നതിനെതിരെ യുഎസ് മുന്നറിയിപ്പ് നല്കി.
Read More: ആന്റണിയുടെ കോലം കത്തിച്ച ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ സ്മരണയിൽ ഓണാട്ടുകര
എഐയ്ക്ക് അതിരുകളൊന്നും അറിയില്ലെന്നും ഇക്കാരണത്താല്‍ ഇത്തരം പരിവര്‍ത്തന സാങ്കേതിക വിദ്യകള്‍ക്കായി ഒരു ആഗോള സംവിധാനത്തിന് രൂപം നല്‍കേണ്ടതുണ്ടെന്നും ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. എഐക്ക് കാലാവസ്ഥാ വ്യതിയാനത്തെ കൈകാര്യം ചെയ്യാനും സമ്പദ് വ്യവസ്ഥയ്ക്ക് ശക്തിപകരാനും സാധിക്കും. പക്ഷെ അത് തെറ്റായ വിവരങ്ങള്‍ വര്‍ധിപ്പിക്കുകയും ആയുധങ്ങള്‍ തേടുന്ന രാജ്യങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അത് സഹായമായി മാറുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അസാധാരണമായ സാങ്കേതിക വിദ്യകളെ നയിക്കുന്നതിനായുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പുതിയ യുഎന്‍ സമിതിക്ക് രൂപം നല്‍കണമെന്ന അഭിപ്രായത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയെ ഗുറ്റെറസ് പിന്തുണ നല്കി. എഐയുടെ സൈനിക, സൈനികേതര ഉപയോഗം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഐ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് ചൈനയുടെ യുഎന്‍ അംബാസഡര്‍ ഷാങ് ജുന് പറഞ്ഞു. എഐയെ നിയന്ത്രണിക്കണമെന്നാണ് ഷാങിന്റെയും നിലപാട്.
എഐയും മറ്റ് വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളും മനുഷ്യാവകാശങ്ങള്‍ക്കും സമാധാനത്തിനും സുരക്ഷയ്ക്കും സൃഷ്ടിക്കുന്ന ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് യുഎന്‍ ഡെപ്യൂട്ടി യുഎസ് അംബാസഡര്‍ ജെഫ്രി ഡിലൊറെന്റിസ് പറഞ്ഞു. ആളുകളെ സെന്‍സര്‍ ചെയ്യുന്നതിനും അടിച്ചമര്‍ത്തുന്നതിനും അംഗരാജ്യങ്ങളാരും എഐ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന രക്ഷാസമിതി എഐയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന് റഷ്യ ചോദിച്ചു. ഇതില്‍ പ്രൊഫഷണലോ ശാസ്ത്രീയമോ ആയ വൈദഗ്ദ്യം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയാണ് വേണ്ടത്. അതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ ചര്‍ച്ചകള്‍ ഇതിനകം അതിനായുള്ള പ്രത്യേക പ്ലാറ്റ്ഫോമുകളില്‍ നടക്കുന്നുണ്ടെന്നും റഷ്യയുടെ ഡെപ്യൂട്ടി യുഎന്‍ അംബാസഡര്‍ ദിമിത്രി പൊളിന്സ്കി പരഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം