കൊച്ചി : എപ്പോഴും ജനങ്ങള്‍ക്കൊപ്പം, അവരുടെ നടുവില്‍ നില്ക്കാന് ആഗ്രഹിച്ച നേതാവായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് നടന് മോഹന്‍ലാല്‍. സാധാരണജനങ്ങളിലേക്ക് ഏറ്റവുമധികം ഇറങ്ങിച്ചെന്നയാളായിരുന്നുവെന്നും കേരളത്തിനും ദേശീയ രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് ഈ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
വ്യക്തിപരമായി അടുത്തബന്ധമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നത്. ഏറ്റവുമധികം സംസാരിക്കുകയും സംസാരിക്കാനിഷ്ടമുള്ളയാളുമായിരുന്നുവെന്നും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഭിമുഖം നടത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ഒടുവില്‍ സംസാരിച്ചപ്പോള്‍ ആംഗ്യഭാഷയിലാണ് അദ്ദേഹം വിവരം കൈമാറിയതെന്നും വേദനയോടെ താരം പറഞ്ഞു.
Also read : ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു
ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് എല്ലാപ്രാര്ഥനകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിയോഗം. 79 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം