മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഗവർണർ അനുശോചനം രേഖപ്പെടുത്തി. യുവ പൊതുപ്രവർത്തകർക്ക് ഉമ്മൻചാണ്ടി വലിയ പ്രചോദനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവട്ടം മുഖ്യമന്ത്രിപദവും അതിനുമുമ്പ് മന്ത്രിസ്ഥാനവും വഹിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ജനാഭിലാഷത്തെക്കുറിച്ചുള്ള സൂക്ഷ്മബോധം പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് എപ്പോഴും അദ്ദേഹത്തെ സമീപിക്കാനുമായി. അനുകമ്പയും സമഷ്ടിസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണസാരഥ്യത്തിന്റെ മുഖമുദ്ര. കേരളം ജന്മം നല്‍കിയ ഏറ്റവും ഉത്തമരായ പൊതുസേവകരിലൊരാളായ ഉമ്മന്‍ ചാണ്ടി എക്കാലവും ഭാരതത്തെയും തന്റെ ഭാരതീയതയെക്കുറിച്ചും അഭിമാനം കൊണ്ടു.
Also read : ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ മാത്രം; സംസ്‌കാരം വ്യാഴാഴ്ച
പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യം തുടങ്ങിയ ചെറുപ്രായം മുതല്‍ക്കേ ഒരുമയ്ക്കും സമാധാനത്തിനും തര്‍ക്കങ്ങളുടെ ജനാധിപത്യപരവും സൗമ്യവുമായ പരിഹാരത്തിനും വേണ്ടി നിലകൊണ്ടു. ജനങ്ങളെ ദൈവത്തിന്റെ സന്തതികളായിക്കണ്ട ആ ജീവിതം ഓര്‍മ്മിപ്പിക്കുന്നത് ജേശുവിന്റെ വാക്കുകളാണ് : “നീ എന്നോടുകൂടെ ഇന്ന് പറുദീസയില്‍ ഉണ്ടാവും”.
പൊതുരംഗത്തും ഭരണത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഉമ്മന്‍ ചാണ്ടി പൊതുരംഗത്ത് വരാനാഗ്രഹിക്കുന്ന ആര്‍ക്കും, വിശേഷിച്ച് യുവാക്കള്‍ക്ക് മാതൃകയാണ്.ഉമ്മന്‍ ചാണ്ടിയുടെ ദു:ഖിതരായ കുടുംബാംഗങ്ങളോടും അദ്ദേഹത്തെ സ്നേഹിച്ച ജനങ്ങളോടും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖവേളയില്‍ ആ ദൈവികമായ ഉറപ്പ് നമുക്കോര്‍ക്കാം :”വിലപിക്കുന്നവർ ഭാഗ്യവാന്മാർ ; അവർക്ക് ആശ്വാസം ലഭിക്കും”.ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം