ന്യൂഡൽഹി: ലഹരി മാഫിയയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി, അവരെ പരസ്യമായി അപമാനിച്ച് ലഹരിക്കെതിരായ ശക്തമായ നടപടികളിലേക്കു നീങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ആന്റി നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സും പിടിച്ചെടുത്ത ലഹരി മരുന്നുകൾ നശിപ്പിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അമിത് ഷായുടെ മേൽനോട്ടത്തിൽ വിവിധയിടങ്ങളിലായാണ് ലഹരിമരുന്നുകൾ നശിപ്പിച്ചത്. ഈ നടപടിയിൽ വെർച്വലായാണ് അദ്ദേഹം പങ്കെടുത്തത്. 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്നാണ് നശിപ്പിച്ചത്.
മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന മേഖലാസമ്മേളനത്തില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 2,416 കോടി രൂപ വിലവരുന്ന 1,44,000 കിലോ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. എന്‍.സി.ബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോ, ഇന്ദോര്‍ യൂണിറ്റ് 822 കിലോ, ജമ്മു യൂണിറ്റ് 356 കിലോ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
അസമില്‍ 1,486 കിലോ, ചണ്ഡിഗഢില്‍ 229 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ, ജമ്മു കശ്മിരില്‍ 4,069 കിലോ, മധ്യപ്രദേശില്‍ 1,03,884 കിലോ, മഹാരാഷ്ട്രയില്‍ 159 കിലോ, ത്രിപുരയില്‍ 1,803 കിലോ, ഉത്തര്‍പ്രദേശില്‍ 4,049 കിലോ ലഹരിവസ്തുക്കളാണ് എന്‍.സി.ബി. നശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















