ബംഗളുരു: കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കളെ ബംഗളുരുവിലേക്ക് വിളിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കേരള നേതാക്കളുമായി ചർച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളടക്കമുള്ളവരെയാണ് വിളിപ്പിച്ചത്. ബുധനാഴ്ച എത്താനാണ് നിർദേശം.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാവും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ച നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം നടക്കുന്ന ബംഗളുരുവിലേക്ക് കേരള നേതാക്കളേയും വിളിപ്പിച്ചത്. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് പങ്കെടുക്കാനായെത്തിത്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനാപരമായ അവകാശങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ത്യയെ മാറ്റിമറിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















