ന്യൂഡൽഹി: ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്ച അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും. ഹർജി പരിഗണിക്കുന്നതു സംബന്ധിച്ച് ഇതിനുശേഷം തീരുമാനിക്കും. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
രാഹുല്‍ ഹര്‍ജിയുമായെത്തിയാല്‍ തന്റെ ഭാഗംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗുജറാത്ത് എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുമുണ്ട്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധിയോടെ, വയനാട് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന രാഹുലിനു ലോക്സഭാംഗത്വം നഷ്ടമായിരുന്നു. സുപ്രീംകോടതി ശിക്ഷ സ്റ്റേചെയ്താല്‍ വീണ്ടും എം.പി.യാകാനുള്ള അവസരം തെളിയും. എന്നാല്‍, സ്റ്റേ ലഭിച്ചില്ലങ്കില്‍ അയോഗ്യത തുടരും. അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.
അതേസമയം, ശിക്ഷ നടപ്പാക്കുന്നതു നേരത്തേ സെഷൻസ് കോടതി സ്റ്റേ ചെയ്തതിനാൽ രാഹുലിനു തൽക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. മജിസ്ട്രേട്ട് കോടതി വിധി അപ്പാടെ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന അപ്പീൽ ഇപ്പോഴും സെഷൻ കോടതിയുടെ പരിഗണനയിലാണ്. കർണാടക കോലാറിലെ പ്രസംഗത്തിനിടെ, മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണു കഴിഞ്ഞ മാർച്ചിൽ രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















