ചെന്നൈ: തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.
മന്ത്രിയായിരിക്കെ 2006 ല്‍ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ഖ്വാറി ലൈസന്‍സ് നല്‍കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇ.ഡി നടപടി. ഈ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്.
തിങ്കളാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന. പൊന്മുടിയുടെ മകൻ ഗൗതം സിങ്കമണിയുടെയും വസതിയിലും ഇഡി പരിശോധന നടത്തുന്നുണ്ട്. അറസ്റ്റിനെ തുടർന്ന് പൊന്മുടിയെ ഇഡി ഓഫിസിലേക്ക് മാറ്റി.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ്, തമിഴ്നാട് മന്ത്രിക്കെതിരെ ഇഡി പരിശോധന നടന്നത്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇഡിയും ഏറ്റെടുത്തതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായെന്നായിരുന്നു റെയ്ഡിനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരിഹാസം.
അതേസമയം, കണക്കിൽപ്പെടാത്ത 70 ലക്ഷം രൂപയും പത്തുലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയുൾപ്പെടെയുള്ളവ മന്ത്രിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്ന് പണം ഉൾപ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
നേരത്തെ, സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ മന്ത്രി വി.സെന്തിൽ ബാലാജിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ഇദ്ദേഹത്തെ ജയിലേക്ക് മാറ്റാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ മന്ത്രിക്കെതിരെ കോഴക്കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചും കേസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















