ന്യൂഡൽഹി: ചൊവ്വാഴ്ചത്തെ എൻഡിഎ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നഡ്ഡ പറഞ്ഞു.
അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റി. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. എൻഡിഎയുടെ വ്യാപ്തി വർഷങ്ങളായി വർധിച്ചതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമേ പുതിയ ഏതാനും കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നഡ്ഡയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അധ്യക്ഷതയിലാണ് എന്‍ഡിഎ യോഗം.
യോഗത്തിലേക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. യോഗത്തില്‍ 30 കക്ഷികള്‍ പങ്കെടുക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. പരമ്പരാഗത സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡ്, ശിവസേന ഉദ്ദവ് താക്കറെ വിഭാഗങ്ങളെ നഷ്ടമായിരുന്നെങ്കിലും ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയേയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയേയും സഖ്യത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നതാണ്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
ഒ.പി. രാജ്ഭറിന്റെ നേതൃത്വത്തിലുള്ള എസ്.ബി.എസ്.പി, ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍), ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവരും യോഗത്തിനെത്തും. അജിത് പവാര്‍ പക്ഷത്തെ പ്രതിനിധീകരിച്ച് അജിത് പവാറിന് പുറമേ പ്രഫുല്‍ പട്ടേലും പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി തിങ്കളാഴ്ച, ഡല്‍ഹിയിലെത്തിയ ചിരാഗ് പാസ്വാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും ശിരോമണി അകാലിദളും എന്‍.ഡി.എയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും യോഗത്തിലേക്ക് ക്ഷണമില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റില്‍ പിന്തുണ നല്‍കുന്ന ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആര്‍.കോണ്‍ഗ്രസിനെ പിണക്കാതിരിക്കാനാണ് ടി.ഡി.പിയെ ഒപ്പംചേര്‍ക്കാത്തതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ആന്ധ്രാപ്രദേശില്‍ ടി.ഡി.പിയുമായും സഖ്യത്തിന് തയ്യാറാണെന്ന് സൂചന നല്‍കിയ സിനിമതാരം പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പവന്‍ കല്യാണ്‍ തന്നെ യോഗത്തിനെത്തും.
രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ നദേന്ദ്‌ല മനോഹറും യോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനില്ലെന്ന് പ്രഖ്യാപിച്ച ജെ.ഡി.എസ്. എന്‍.ഡി.എ. യോഗത്തിനുള്ള ക്ഷണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത്തരത്തിലൊരു നീക്കം എന്‍.ഡി.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 26 പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















