ചവറ: നന്മയുടെ അംശം ഇനിയും ബാക്കിയുള്ള മനുഷ്യര്‍ ഭൂമിയിലുണ്ട് എന്നതിന് തെളിവാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാര്‍ത്ത. കൊല്ലം ചവറയില്‍ ഇലക്ട്രിസിറ്റി ബില്ലടക്കാത്തതിനാൽ കറണ്ട് കട്ട് ചെയ്യാനെത്തിയ ചവറ കെ.എസ്. ഇ. ബി സെക്ഷനിലെ ലൈൻമാൻ നിർദ്ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒരു വർഷത്തേക്കുള്ള കറണ്ട് ചാർജ്ജ് സ്വന്തം കയ്യിൽ നിന്ന് ഓഫീസിലടച്ചു.
ചവറ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്ഷന് സമീപം കൊച്ചു മുക്കട കിഴക്കതിൽ അബ്ദുൾ സമതിന്റെ മകൻ റനീസാണ് ആ ലൈൻമാൻ. ചവറ മടപ്പള്ളി അമ്പാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതിൽ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്.
Read More: നുഴഞ്ഞുകയറാൻ ശ്രമിച്ച 12 വിദേശികൾ പിടിയിൽ
ശിവൻ കുട്ടിയുടെ ഭാര്യയും മരിച്ച സാഹചര്യത്തിൽ മക്കളായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു (കൊച്ചച്ചൻ ). എന്നാൽ തടിപ്പണിക്കാരനായ കൊച്ചച്ചൻ മാസങ്ങൾക്ക് മുമ്പ് തട്ടിനുമുകളിൽ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്. ഈ സങ്കടകഥ കുട്ടികളിൽ നിന്നറിഞ്ഞപ്പോൾ മനസലിവ് തോന്നിയ റനീസ് ഒരു വർഷത്തെ ബില്ല് അടയ്‌ക്കാൻ തയ്യാറാവുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ അടക്കം നിരവധിപേര്‍ രംഗത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















