മുംബൈ: എന്‍സിപിയെ ഒരുമിച്ച് നിര്‍ത്തണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പക്ഷത്തിലെ നേതാക്കാള്‍ മുതിര്‍ന്ന നേതാവായ ശരദ് പവാറിനെ വീണ്ടും സന്ദര്‍ശിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം കൂടിക്കാഴ്ചയാണിത്. ഞായറാഴ്ച അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍ എന്നിവര്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു.
എന്‍സിപിയെ ഐക്യത്തോടെ നിലനിര്‍ത്താന്‍ ശരദ് പവാറിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അധ്യക്ഷനില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് യോഗത്തിന് പിന്നാലെ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
‘ഇന്ന് ഞാനും അജിത് പവാറും സുനില്‍ തത്കരെയും വൈബി ചവാന്‍ സെന്ററില്‍ ചെന്ന് ശരദ് പവാറിനെ കണ്ടു. എന്‍സിപിയെ ഐക്യപ്പെടുത്തണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ഞങ്ങള്‍ പറഞ്ഞത് കേട്ടു, പക്ഷേ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല’ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഞായറാഴ്ച, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വൈ ബി ചവാന്‍ സെന്ററിലെത്തി ശരദ് പവാറിനെ സന്ദര്‍ശിക്കുകയും ‘ആശീര്‍വാദം’ തേടുകയും ചെയ്തിരുന്നു. എന്‍സിപി സ്ഥാപകനെ അനുനയിപ്പിക്കാനുളള ശ്രമമായാണ് അജിത് പവാറിന്റെ ഈ സന്ദര്‍ശനത്തെ നോക്കി കണ്ടത്.
Read More: നുഴഞ്ഞുകയറാൻ ശ്രമിച്ച 12 വിദേശികൾ പിടിയിൽ
‘ഞങ്ങള്‍ ഞങ്ങളുടെ എല്ലാവരുടെയും ദൈവമായ ശരദ് പവാറില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ വന്നതാണ്. പവാര്‍ സാഹിബ് ഇവിടെയുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി . അതിനാല്‍ ഞങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ഇവിടെയെത്തിയതാണ്’ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
അജിത് പവാര്‍ പക്ഷം മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനൊപ്പം ചേര്‍ന്നതിന് ശേഷം ശരദ് പവാറുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഞായറാഴ്ച സംഭവിച്ചത്. ജൂലൈ രണ്ടിനായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എട്ട് എന്‍സിപി എംഎല്‍എമാരും മന്ത്രിമാരായി ചുമതലയേറ്റിരുന്നു.
അതേസമയം, കൂടിക്കാഴ്‌ചയ്‌ക്ക് രാഷ്‌ട്രീയ നിറമൊന്നും നൽകേണ്ടെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. വർഷങ്ങളായി ശരദ് പവാർ അവരുടെ നേതാവായിരുന്നു. അതിനാലാവാം കാണാൻ പോയത്. അതിൽ വലിയ കാര്യമില്ലെന്നും പറഞ്ഞു. ശരദ് പവാറിന്റെ ഭാര്യ പ്രതിഭയെ കാണാൻ അജിത് എത്തിയതും ചർച്ചയായിരുന്നു. പ്രതിഭ ശസ്ത്രക്രിയയ്‌ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കാണാൻ പോയത്. 2019ൽ, എൻ.സി.പി വിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ ചേർന്ന അജിത് പവാറിനെ തിരികെ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചത് പ്രതിഭയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















