മസ്കത്ത്: സമഗ്രവും സുസ്ഥിരവുമായ വികസന യാത്രയിൽ ഒമാന്റെ ശ്രദ്ധേയമായ പുരോഗതിയെ ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലും പശ്ചിമേഷ്യയിലെ സാമ്പത്തിക സാമൂഹിക കമീഷൻ (ഇ.എസ്.സി.ഡബ്ല്യു.എ) എക്സിക്യൂട്ടിവ് സെക്രട്ടറിയുമായ ഡോ. റോള ദഷ്തി അഭിനന്ദിച്ചു. സുസ്ഥിര വളർച്ച കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഒമാന്റെ വിഷൻ-2040 ലക്ഷ്യങ്ങൾ, രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്, നിക്ഷേപ അവസരങ്ങൾ, മേഖലയിലെ സാമ്പത്തിക സ്ഥിതി എന്നിവ ഉയർത്തിക്കാട്ടി നല്ല ഫലങ്ങളാണ് രാജ്യത്തുള്ളതെന്ന് അവർ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസ്സനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡോ. ദഷ്തി ഇക്കാര്യം വ്യക്തമാക്കിയത്.
Read More: നുഴഞ്ഞുകയറാൻ ശ്രമിച്ച 12 വിദേശികൾ പിടിയിൽ
സ്ഥിതിവിവരക്കണക്കുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, യുവാക്കളുടെ ശാക്തീകരണം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഒമാന്റെ മത്സരശേഷി വർധിപ്പിക്കൽ തുടങ്ങി ഒമാനും ഇ.എസ്.സി.ഡബ്ല്യു.എയും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. രാജ്യത്തിന്റെ യുവജനങ്ങൾ സമ്പദ്വ്യവസ്ഥക്ക് ഗുണപരമായ സംഭാവന നൽകുമെന്നും ഒമാനി പൗരന്മാർക്ക് ഊർജം പകരുകയും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയും ചെയ്യുമെന്നും രാജ്യത്തിന്റെ ഉയർന്ന യുവജനസംഖ്യ ചൂണ്ടിക്കാട്ടി ഡോ. ദഷ്തി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം