വർക്കല: ‘ലീനാമണിയെ തറയിലിട്ട് ഇരുമ്പുവടികൾകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. തടയാൻ ശ്രമിച്ച എന്നെയും അടിച്ചിട്ടു. ലീനാമണിക്കു ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചത്’- തന്റെ മുന്നിൽ നടന്ന ദാരുണസംഭവം ഭയപ്പാടോടെ ഓർത്തെടുത്ത് സരസമ്മ.
Read More: വിളക്ക് കൊളുത്താൻ വിസമ്മതിച്ച ചെയർപേഴ്സനെ ഉപദേശിച്ച് ഗണേഷ് കുമാർ
ഭർത്താവിന്റെ ബന്ധുക്കളുടെ അടിയേറ്റ് മരിച്ച ഇലകമൺ അയിരൂർ കളത്തറ സ്കൂളിനു സമീപം എം.എസ്.വില്ലയിൽ ലീനാമണി(53)യുടെ സഹായിയായി 20 വർഷത്തോളമായി സരസമ്മ ഒപ്പമുണ്ട്. ഭർത്താവിന്റെ ബന്ധുക്കളിൽനിന്ന് ലീനാമണിക്ക് ഏറെ നാളുകളായി മാനസികവും ശാരീരികവുമായ പീഡനമാണ് ഏറ്റിരുന്നതെന്ന് ഇവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നു.
ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു. ആഡംബരവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. ഭർത്താവിന്റെ ഒരു സഹോദരൻ കുടുംബവുമായി ഈ വീട്ടിൽ താമസിക്കുന്നതുവരെ കാര്യമെത്തി. ഇതോടെയാണ് പോലീസിലും കോടതിയിലേക്കും പരാതികളെത്തിയത്.
സംഭവസ്ഥലം റൂറൽ എസ്.പി. ഡി.ശില്പ സന്ദർശിച്ചു. സംരക്ഷണ ഉത്തരവിന്റെ കാര്യത്തിൽ പോലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തി വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം