യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എം ജി ശ്രീകുമാർ.ആ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യേശുദാസിന്റെ അമേരിക്കയിലെ വസതിയിലെത്തിയതാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. മൂന്ന് മണിക്കൂറുകളോളം സംഗീതത്തെ കുറിച്ച് മാത്രമായി തങ്ങൾ സംസാരിച്ചെന്നും എം ജി ശ്രീകുമാർ ചിത്രത്തോടൊപ്പം കുറിച്ചു. ശ്രീകുമാറിന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും ഒന്നിച്ച് നാടകങ്ങളിൽ പാടിയ കാര്യവും കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ഭാര്യമാരായ ലേഖയെയും പ്രഭയെയും ചിത്രങ്ങളിൽ കാണാം.
Also read : നൈജർ നദീതടത്തിലെ ദീന വിലാപങ്ങൾ
“ധന്യമാം നിമിഷങ്ങൾ. അമേരിക്കയിൽ ദാസേട്ടന്റെ വീട്ടിൽ ഏകദേശം മൂന്ന് മണിക്കൂറോളം സംഗീതത്തെ കുറിച്ച് മാത്രം സംസാരിച്ചു. എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും , ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് സാറും , സമകാലീനരും, ഒരുമിച്ചു നാടകത്തിൽ പാടി അഭിനയിച്ചവരും ആയിരുന്നു. അങ്ങിനെ കുടുംബവുമായുള്ള ബന്ധം. ഒപ്പം പ്രഭ ചേച്ചിയും , ലേഖയും.ലവ് യൂ ദാസേട്ടാ,” എം ജി ശ്രീകുമാരിന്റെ വാക്കുകളിങ്ങനെ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















