സന്തോഷ് വര്‍ക്കി നായകനായ ഷോര്‍ട്ട് ഫിലിം ട്രോളി ട്രോളന്‍മാര്‍. ‘ആറാട്ട്’ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. ആറാട്ട് സിനിമയ്ക്ക് ശേഷം റിലീസ് ചെയ്ത ചിത്രങ്ങളുടെയെല്ലാം റിവ്യൂ പറയുന്ന സന്തോഷ് വര്‍ക്കി യൂട്യൂബ് ചാനലുകളിലെ സ്ഥിരം കാഴ്ചയാണ്.
‘ആറട്ടണ്ണന്‍ റിവ്യൂ പറയാതിരിക്കാന്‍ എന്തു ചെയ്യണം’ എന്ന് ചോദിച്ചു കൊണ്ടുള്ള ഷോര്‍ട്ട് ഫിലിമാണ് ശ്രദ്ധ നേടുന്നത്. കടുത്ത രീതിയിലുള്ള ട്രോളുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു സിനിമയുടെ റിവ്യൂ പറഞ്ഞതിന് വര്‍ക്കിക്ക് മര്‍ദ്ദനമേറ്റിരുന്നു.
https://www.youtube.com/watch?v=er_QvZZkv3A
വിത്തിന്‍ സെക്കന്‍ഡ്സ്’ സിനിമയുടെ റിവ്യൂ പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. സിനിമ കാണാതെയാണ് സന്തോഷ് റിവ്യൂ പറഞ്ഞത് എന്ന ആരോപണത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ തിയേറ്ററിന് പുറത്ത് വച്ച് മര്‍ദ്ദിച്ചത്. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അല്ല ഇങ്ങനെ ചെയ്തതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു.
Also read : നൈജർ നദീതടത്തിലെ ദീന വിലാപങ്ങൾ
ചിത്രത്തില്‍ അഭിനയിച്ചത് മൂന്ന് ചെറുപ്പക്കാര്‍ അലവലാതി പിള്ളേരാണ്, ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെയാണ് സന്തോഷ് വര്‍ക്കി പറഞ്ഞത് എന്നായിരുന്നു നിര്‍മ്മാതാവ് മാധ്യങ്ങളോട് പ്രതികരിച്ചത്. കൊച്ചിയിലെ വനിതാ വിനീത തിയേറ്ററില്‍ ആയിരുന്നു സംഭവം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















