ന്യൂഡൽഹി: മണിപ്പൂരിൽ വിഭജനം സൃഷ്ടിക്കാനാണ് ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ. ഈ മാസം 25 ന് മണിപ്പൂർ ഐക്യദാർഡ്യ ദിനമായി ആചരിക്കുമെന്ന് സിപിഐ വ്യക്തമാക്കി. ഏക സിവിൽ കോഡിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തണമെന്നും ഏകത്വമെന്നത് സമത്വമല്ലെന്നും സിപിഐ ദേശീയ കൗൺസിൽ.
മണിപ്പൂർ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ ദേശീയ കൗൺസിൽ മണിപ്പൂരിൽ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപെട്ടു. ആനി രാജ ഉൾപെടെയുള്ളവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. ഈ മാസം 25 ന് മണിപ്പൂർ ഐക്യദാർഡ്യ ദിനമായി ആചരിക്കുമെന്ന് സിപിഐ അറിയിച്ചു.
ലിംഗ സമത്വത്തെയാണ് സിപിഐ പിന്തുണയ്ക്കുന്നതെന്നും ഏക സിവിൽ കോഡിനെ പൂർണമായി എതിർക്കുന്നുവെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ധ്രുവീകരണത്തിന് വേണ്ടിയാണ് ഏക സിവിൽകോഡ് നടപ്പാക്കുന്നത്. ഏക സിവിൽകോഡിൽ മോദി ഭോപ്പാലിൽ നടത്തിയത് ആക്രമണോത്സുക പ്രസംഗമാണ്. ഏക സിവിൽകോഡ് സമൂഹത്തെ ഭിന്നിപ്പിക്കും. മോദിയുടെ ലക്ഷ്യം ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കലാണ്. സ്ത്രീ ശാക്തീകരണം അനിവാര്യമാണ്, പക്ഷേ അത് എല്ലാ വിഭാഗം ആളുകളുമായി ചർച്ച നടത്തണം. മൂന്നു വർഷം മുമ്പ് ഏക സിവിൽകോഡ് അനിവാര്യമല്ലെന്ന് പറഞ്ഞ നിയമ കമ്മീഷന്റെ നിലപാട് എങ്ങനെ മാറിയെന്നും അദ്ദേഹം ചോദിച്ചു.
ഏക സിവിൽകോഡിൽ ഒരു കരട് പോലും മുന്നോട്ടുവെക്കാൻ തയ്യാറാകാതെ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 21-ാം നിയമ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഡി. രാജ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















