ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തിപ്രകടനം കാഴ്ചവെക്കാനൊരുങ്ങി ഭരണകക്ഷിയായ എന്‍.ഡി.എയും പ്രതിപക്ഷ പാര്‍ട്ടികളും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കെ എന്‍.ഡി.എയും വിശാല മുന്നണി യോഗം ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്തു. ചൊവ്വാഴ്ചയാണ് മെഗാ എന്‍.ഡി.എ. യോഗം ചേരുന്നത്.
എന്‍.ഡി.എ യോഗത്തിലേക്ക് മുപ്പതോളം പാര്‍ട്ടികള്‍ക്കുമാണ് ക്ഷണമുള്ളത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടേയും പ്രധാനമന്ത്രി മോദിയുടേയും അധ്യക്ഷതയിലാണ് എന്‍.ഡി.എ. യോഗം. ഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന വിശാല എന്‍.ഡി.എ. യോഗത്തിലേക്ക് പാര്‍ലമെന്റില്‍ അംഗങ്ങളില്ലാത്ത പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.
ബിഹാറില്‍നിന്ന് പുതുതായി നാല് പാര്‍ട്ടികള്‍ എന്‍.ഡി.എ. യോഗത്തിനെത്തും. ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി. (രാം വിലാസ്), അടുത്തിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, മുകേഷ് സാഹനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ക്കാണ് ക്ഷണം. ഇവരെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തും.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ഭാറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും എന്‍.ഡി.എയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പവന്‍ കല്യാണിന്റെ പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്‍.സി.പിയുടെ അജിത് പവാര്‍ വിഭാഗവും എന്‍.ഡി.എ. യോഗത്തിനെത്തും.
പ്രതിപക്ഷ യോഗത്തിലേക്ക് 24 പാര്‍ട്ടികള്‍ക്കാണ് ക്ഷണമുള്ളത്. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമന്ന് എ.എ.പി. പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സില്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാന്‍ എ.എ.പി. തീരുമാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















