പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയനും, പുനലൂർ കേളൻകാവ് സഹൃദയ വായനശാലയും സംയുക്തമായി ഏകദിന സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ജൂലൈ 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ കേളൻകാവ് ഗവ. എൽ പി എസ് ഹാളിലാണ് പ്രോഗ്രാം നടന്നത്.
പുനലൂർ മുൻസിപ്പൽ കൗൺസിലർ ബിനോയ് രാജൻ ഉൽഘാടനം ചെയ്തു, സഹൃദയ വായനശാല സെക്രട്ടറി ആർ ഉദയൻ പിള്ള അധ്യക്ഷത വഹിച്ചു. പുനലൂർ മുൻസിപ്പൽ കൗൺസിലർ കെ കനകമ്മ, വായനശാല ഭാരവാഹികളായ പോൾ പി വർഗീസ്, അഞ്ചു അജിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പ്രോഗ്രാമിന് നേതൃത്വം നൽകി. 120 പേർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















