തിരുവനന്തപുരം : ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തിയതായി ഐ എസ് ആർ ഒ അറിയിച്ചു. ഇതിനായി ത്രസ്റ്റർ എൻജിൻ ആദ്യമായി പ്രവർത്തിപ്പിച്ചു. കൂടിയ ദൂരം 41,762 കിലോമീറ്ററും കുറഞ്ഞ ദൂരം 173 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ഇന്ന് ചെറിയൊരു ജ്വലനം നടത്തി കുറഞ്ഞ ദൂരം 220 കിലോമീറ്ററാക്കാനിടയുണ്ട്.
പേടകത്തിന്റെ അടുത്തഘട്ട കുതിപ്പിനായാണ് ത്രസ്റ്റർ എൻജിൻ ഉപയോഗിച്ചതെന്ന് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ ഡോ.വി.നാരായണൻ പറഞ്ഞു. ജൂലൈ 18, 20, 25 തീയതികളിലും തുടർജ്വലനങ്ങൾ നടത്തി ഭ്രമണപഥത്തിൽ മാറ്റം വരുത്തും.
Also read :പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിൽ
ഇവയുൾപ്പെടെ 5 ഘട്ടങ്ങളിലായി 4 ലക്ഷം കിലോമീറ്റർ വരെ എത്തിച്ച ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പേടകം കടക്കും. ജൂലൈ 31 നും ഓഗസ്റ്റ് ഒന്നിനും ഇതു നടക്കുമെന്ന് വിഎസ്‌എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















