കേരള ടീം മുൻ രഞ്ജി ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു. 68 വയസായിരുന്നു. പനി ബാധിച്ച് കുറച്ചുദിവസമായി ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചത്. കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളാണ് ജയറാം. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 29.47 റൺ ശരാശരിയിൽ 2358 റൺസ് നേടിയിട്ടുണ്ട്. രഞ്ജിയിൽ 5 സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















