ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ പാക്കേജില്‍ അറുത്തുമാറ്റിയ കൈവിരല്‍ കണ്ടെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് എത്തിയ പാര്‍സലിലാണ് അറുത്തുമാറ്റിയ മനുഷ്യവിരല്‍ കണ്ടത്. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാര്‍സല്‍ വിഭാഗത്തിലുള്ള ജീവനക്കാരാണ് വിരല്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
Read More: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച് യു.എസ്
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എതിരായ അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
പൊലീസിന്റെ വെടിയേറ്റ് പതിനേഴുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം കത്തിപ്പടര്‍ന്നിരുന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് എതിരായ പ്രതിഷേധ സൂചകമായി ആയിരിക്കണം വിരല്‍ പാര്‍സല്‍ അയച്ചതെന്നാണ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം