പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ പഴം മാത്രമല്ല ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നു. മാത്രമല്ല ഞാവല്‍ പഴത്തിന്റെ മധുരം പ്രമേഹത്തെ കാര്യമായി തന്നെ ഇല്ലാതാക്കുന്നു.
സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലിന്റെ കുരു മുഖക്കുരുവിന് പരിഹാരം നല്‍കും. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടിയാല്‍ മതി. ഞാവലിന്റെ പള്‍പ്പ് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാലും എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസമാകും.
പോഷകങ്ങളുടെ കലവറയാണ് ഞാവല്‍. ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവയുടെ കലവറയാണ് ഞാവല്‍ എന്നതാണ് സത്യം.
ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ഭക്ഷണശേഷം ഞാവല്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് രക്തത്തെ ശേുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് വിളര്‍ച്ച മാറ്റുന്നതിനും ഉത്തമമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം