കന്യാകുമാരി: അണ്ണാ ഡിഎംകെ നേതാവിന്റെ വീട്ടില്‍ വിജിലൻസിന്‍സ് പരിശോധന. നാഗര്‍കോവില്‍, ചുങ്കാക്കട സ്വദേശിനിയും എഡിഎംകെ നേതാവുമായ ലതാ ചന്ദ്രന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
ലതാ അനധികൃതമായാണ് സ്വത്ത് സമ്ബാദിച്ചതെന്ന് ആരോപിച്ച് ചുങ്കാക്കട സ്വദേശി സുകുമാരൻ 2019 ല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മധുര കോടതി ലതയുടെ വീട്ടില്‍ പരിശോധന നടത്താന്‍ വിജിലൻസിന് നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ലതയുടെ വീട്ടില്‍ നാഗര്‍കോവില്‍ വിജിലൻസ് ഡിവൈഎസ്പി ഹെക്ടര്‍ ധര്‍മരാജിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്. വീട്ടില്‍ നിന്നും ചില രേഖകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. വിശദ പരിശോധനയ്ക്കു ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥൻ പറഞ്ഞു.
2001 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്ബോള്‍ നാമനിര്‍ദേശ പത്രികയില്‍ തനിക്ക് ആസ്ഥിയില്ല എന്നാണ് ലതാ വെളിപ്പെടുത്തിയിരുന്നത്. ലതാ ചന്ദ്രൻ മുൻ ആരൂര്‍ ടൗണ്‍ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു.
2006 ല്‍ തനിക്ക് 15 പവന്റെ സ്വര്‍ണവും, ഒരു ബൈക്കും ഉള്ളതായും, 2011 ല്‍ 11 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലും,70 പവന്റെ സ്വര്‍ണവും,45 സെന്റ് വസ്തു ഉള്ളതായും വെളിപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















