ലക്നോ: ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വാരാണസി ജില്ലാ കോടതി വിധി പറയാനായി മാറ്റി. നാല് സ്ത്രീകൾ നൽകിയ ഹർജിയാണ് വിധി പറയാനായി മാറ്റിയത്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
ഹർജിയിൽ ഈ മാസം 21 കോടതി ഉത്തരവ് പുറപ്പെടുവിക്കും. ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് ഹർജിയിൽ വിധി പറയുന്നത്.
ഗ്യാൻവാപി മസ്ജിദിൽ മുൻപ് നടന്ന വീഡിയോ സർവേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തിൽ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നാണ് ആവശ്യം. മസ്ജിദിൽ ശിവലിംഗം കണ്ടെന്നും ആരാധനയ്ക്കു അവസരം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















